Back to Home

Sisco Unit Official Update

യാത്രയയപ്പ് ചടങ്ങ്: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മധു വാസുദേവന് നവോദയയുടെ സ്നേഹാദരം

Event Gallery

വിശദാംശങ്ങൾ
യാത്രയയപ്പ് ചടങ്ങ്: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മധു വാസുദേവന് നവോദയയുടെ സ്നേഹാദരം ​റിയാദ്: നവോദയ സാംസ്കാരിക വേദി സിസ്കോ യൂണിറ്റിലെ സജീവ പ്രവർത്തകനായ മധു വാസുദേവൻ 13 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. നവോദയ സിസ്കോ യൂണിറ്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. ​യൂണിറ്റ് അംഗം ജിബി തങ്കച്ചൻ നവോദയയുടെ സ്നേഹോപഹാരമായ പ്രശസ്തിപത്രം മധു വാസുദേവന് കൈമാറി. ചടങ്ങിൽ ജോയിന്റ് ട്രഷറർ കുഞ്ഞുമോൻ, യൂണിറ്റ് സെക്രട്ടറി വർഗീസ്, ഏരിയ കമ്മിറ്റി അംഗം സൈഫുദ്ദീൻ, മറ്റു യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രവാസലോകത്തെ തന്റെ നീണ്ട കാലത്തെ പ്രവർത്തനങ്ങൾക്കും സംഘടനയോടുള്ള സഹകരണത്തിനും സഹപ്രവർത്തകർ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുകയും ഭാവിജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.
Navodaya Sisco Unit Team
Share on WhatsApp