Back to Home

Sisco Unit Official Update

ആദരാജ്ഞലികൾ 🌹

Event Gallery

വിശദാംശങ്ങൾ
സിസ്കോ കാറ്ററിംഗിലെ ജീവനക്കാരനായിരുന്ന പ്രിയ സുഹൃത്ത് രാജേഷ് ജാഫുറ ക്യാമ്പിൽ വെച്ച് അന്തരിച്ച വിവരം സങ്കടപൂർവ്വം അറിയിക്കുന്നു. രാജേഷിന്റെ വിയോഗത്തിൽ നവോദയ കുടുംബത്തിന്റെ ആഴത്തിലുള്ള ദുഃഖവും ആദരാജ്ഞലികളും രേഖപ്പെടുത്തുന്നു. ​മൃതദേഹം നാട്ടിലെത്തിക്കുന്ന വിവരങ്ങൾ: കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇന്ന് രാത്രി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ മൃതദേഹം കൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നു. നാളെ (ബുധൻ) രാവിലെ 9.35ന് മൃതദേഹം നാട്ടിലെത്തും. ​പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ സാധിക്കുന്നവർ നാളെ രാവിലെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ​ആദരാജ്ഞലികളോടെ, നവോദയ
Navodaya Sisco Unit Team
Share on WhatsApp